TRENDING:

'വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ; എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Last Updated:

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും ഇദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശനാണെന്നും എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച “ക്യാപ്റ്റൻ കൂൾ” ആയിരുന്നു സതീശൻ  എന്നും അദ്ദേഹം പറഞ്ഞു.  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement

Also read-Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച “ക്യാപ്റ്റൻ കൂൾ” ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്. ” താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്… സതീശൻ ഇരുത്തം വന്ന നേതാവാണ്… കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്… അഭിനന്ദനങ്ങൾ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ; എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Open in App
Home
Video
Impact Shorts
Web Stories