സംസ്ഥാനത്ത് ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജെൻഡർ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
advertisement
അത്തരം തീരുമാനം നടപ്പാക്കിയ സ്കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ല.
Also Read- 'സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഒഴിവാക്കണം': വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.
പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. - മന്ത്രി പറഞ്ഞു.
Also Read- പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും: മന്ത്രി ശിവൻകുട്ടി
സൗകര്യമുള്ള സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും. ഇതിന് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കണം. സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്തുള്ള സ്‌കൂളിനെ ബാധിക്കില്ല എന്നി ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപേക്ഷ പരിഗണിക്കുക. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് മിക്‌സഡ് സ്‌കൂള്‍ പദവി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
യുവജനോത്സവം ജനുവരിയിൽ കോഴിക്കോട്ട്, കായികമേള നവംബറിൽ തിരുവനന്തപുരത്ത്
2022-23 വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം, സ്കൂള്‍ കലോത്സവം, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, അത്ലറ്റിക് മീറ്റ് എന്നിവ സംബന്ധിച്ച തീയിതികൾ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു
1. സംസ്ഥാന അധ്യാപക ദിനാഘോഷം റ്റി.റ്റി.ഐ ആന്‍റ് പി.പി.റ്റി.റ്റി.ഐ കലോത്സവം 2022 സെപ്തംബര്‍ മാസം 3,4,5 തീയതികളില്‍ കണ്ണൂരില്‍.
2. സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളില്‍ കോഴിക്കോട്.
3. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്ത്
4. സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം 2022 നവംബറില്‍ എറണാകുളത്ത്
5. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് 2022 നവംബറില്‍ തിരുവനന്തപുരത്ത്.