TRENDING:

മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ

Last Updated:

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം. പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.
ഗിരീഷ് ബാബു
ഗിരീഷ് ബാബു
advertisement

Also Read- ‘യൂജിൻ പെരേരയെ കയറൂരി വിടുന്നത് സഭക്ക് ഭൂഷണമല്ല’; ലത്തീൻ അതിരൂപത വികാരി ജനറലിനെതിരെ മന്ത്രി ആന്റണി രാജു

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനാണ് ഗിരീഷ് ബാബു. പാലാരിവട്ടം അഴിമതി, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories