കഴിഞ്ഞ ദിവസം കുറഞ്ഞതിന് ശേഷമാണ് ഇന്ന് വർദ്ധനവുണ്ടായത്. രണ്ട് തവണയാണ് ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമായി 2200 രൂപ ഇന്നലെ കുറഞ്ഞു. ഒരു ലക്ഷത്തിന് താഴേക്ക് പോയതിന് ശേഷമായിരുന്നു സ്വർണവില വീണ്ടും ഉയർന്നത്.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒമ്പത് ദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർദ്ധനവുണ്ടായത്.
വെള്ളി നിരക്കിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 27, 2026 11:21 AM IST
