ഞായറാഴ്ച രാത്രി മേലാർകോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ കള്ളന്റെ വയറ്റിൽനിന്ന് ബുധനാഴ്ച വൈകിട്ടാണ് മാല പുറത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ റിമാൻഡിലായിരുന്നു ഇയാൾ. മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛൻ ചിറ്റൂർ പട്ടഞ്ചേരി വിനോദ് ആലത്തൂർ പൊലീസിന്റെ സാന്നിധ്യത്തിൽ മാല തിരിച്ചറിഞ്ഞു. പൊലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നതിനാൽ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.
Also Read - വായിൽ കടിച്ചുപിടിച്ച ജീവനുള്ള മീൻ തൊണ്ടയിൽ കുടുങ്ങി മീന്‍പിടിക്കുന്നതിനിടെ യുവാവ് മരിച്ചു
advertisement
ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശി സാക്ഷിയായിരുന്നു. പിന്നാലെ കള്ളനെ പൊലീസ് ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളിൽ എക്സ്‌റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. പഴമടക്കം ഭക്ഷണം നിർബന്ധിച്ച് കള്ളനെ കൊണ്ട് തീറ്റിച്ച് മാല പുറത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്.