TRENDING:

Gold Smuggling Case | കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ

Last Updated:

സ്വർണം പിടികൂടിയ ദിവസം ഗൺമാനെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണിൽ വിളിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദങ്ങൾക്കിടെ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ് ഘോഷിനെ ആണ് കാണാതായത്. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. സ്വർണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണിൽ വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഘോഷിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ കസ്റ്റഡിയെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്.
advertisement

വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ജയ്ഘോഷ് വ്യാഴാഴ്ച വൈകിട്ടോടെ ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിൽ മടക്കി ഏൽപ്പിച്ചെന്നും പറയപ്പെടുന്നു.

TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

advertisement

ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പൊലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ
Open in App
Home
Video
Impact Shorts
Web Stories