ചെന്നൈയിൽ നിന്നെത്തിയ ജോയിന്റ് ഡയറക്ടറും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.
രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
advertisement
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബംഗളൂരുവിലെ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചോദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.