Gold Smuggling | ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും; സ്വർണക്കടത്ത് പ്രതിയുമായി ബന്ധമെന്ന് സൂചന
Last Updated:
അനൂപിനെ ചോദ്യം ചെയ്തപ്പോൾ മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള ചിലരുടെ വിവരങ്ങളും നർകോടിക് വിഭാഗത്തിന് ലഭിച്ചിരുന്നു. ബിനീഷാണ് ഇവരെ പരിചയപ്പെടുത്തിയത് എന്നാണ് മുഹമ്മദ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. സ്വർണ്ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിലുള്ള ബന്ധം അറിയാനാണ് ചോദ്യം ചെയ്യൽ. മയക്കുമരുന്ന് കേസിലെ പണം സ്വർണക്കടത്തിൽ നിക്ഷേപിച്ചതായും സൂചനയുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസുമായി ബിനീഷിന് ബന്ധമുള്ളതായി എൻഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ബിനീഷ് കോടിയേരിക്ക് ഇയാളുമായുള്ള ബന്ധം പുറത്തുവന്നത്. അനൂപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പല പ്രാവശ്യം ബിനീഷ് കോടിയേരിയെ വിളിച്ചിരുന്നതായി ഫോൺകോൾ വിവരങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ അനൂപ് മുഹമ്മദുമായി സൗഹൃദം മാത്രമേയുള്ളൂ എന്നാണ് ബിനീഷ് സ്വീകരിച്ച നിലപാട്. ലോക്ക്ഡൗൺ കാലത്ത് അനൂപിന് 15000 രൂപ സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നെന്ന് ബിനീഷ് വ്യക്തമാക്കിയിരുന്നു.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
advertisement
[NEWS]
എന്നാൽ, അനൂപിനെ ചോദ്യം ചെയ്തപ്പോൾ മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള ചിലരുടെ വിവരങ്ങളും നർകോടിക് വിഭാഗത്തിന് ലഭിച്ചിരുന്നു. ബിനീഷാണ് ഇവരെ പരിചയപ്പെടുത്തിയത് എന്നാണ് മുഹമ്മദ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെയും പുറത്തുവന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കിയത്.
ബിനീഷ് കോടിയേരി പല തവണയായി സാമ്പത്തികസഹായം നല്‍കിയിരുന്നതായി ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍ വെച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 08, 2020 10:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും; സ്വർണക്കടത്ത് പ്രതിയുമായി ബന്ധമെന്ന് സൂചന