TRENDING:

KT Jaleel | സ്വർണക്കടത്ത് കേസ്; കെ.ടി ജലീലിന് ക്ലീൻ ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ

Last Updated:

ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണ്. ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര പറഞ്ഞു.
advertisement

നേരത്തെ  ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി മേധാവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴി രണ്ടു തവണയായാണ് രേഖപ്പെടുത്തിയതെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയതെന്നാണ് വിവരം. തുടർന്ന് വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്യലിന് ഹാജരായി. വ്യാഴാഴ്ച ഹാജരായപ്പോൾ യു.എ.ഇ. കോൺസുലേറ്റ് വഴി ഖുർആൻ എത്തിയതു സംബന്ധിച്ച് ജലീൽ ഇ.ഡിക്ക് വിശദീകരണകുറിപ്പ് നൽകി. വെള്ളിയാഴ്ച ഈ വിശദീകരണം സംബന്ധിച്ച ചോദ്യങ്ങളാണ് ഇ.ഡി ജലീലിനോട് ചോദിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | സ്വർണക്കടത്ത് കേസ്; കെ.ടി ജലീലിന് ക്ലീൻ ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ
Open in App
Home
Video
Impact Shorts
Web Stories