KT Jaleel | മത നേതാക്കളുടെ ഇടപെടൽ ദുരൂഹം; ജലീൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് തെളിവുകൾ നശിപ്പിക്കാൻ: പി.കെ ഫിറോസ്

Last Updated:

ഖുർ ആന്റെ തൂക്കത്തേക്കാൾ 20 കിലോ കൂടുതലുണ്ടായിരുന്നെന്നാണ് കസ്റ്റംസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഖുർ ആൻ പാക്കറ്റിൽ നിന്ന് 24 കോപ്പികൾ സി ആപ്റ്റിലുള്ള ജീവനക്കാർ എടുത്തെന്നാണ് ഇപ്പോൾ ജലീൽ പറയുന്നത്.

കോഴിക്കോട്: ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീൽ അധികാരത്തിൽ തുടരുന്നത് തെളിവുകൾ നശിപ്പിക്കാനെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയെ രക്ഷിക്കാൻ ഏതെങ്കിലും മതനേതാക്കൾ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നില‍‍ ദുരൂഹമാണ്. ഖുർആന്റെ മറവിൽ സ്വര്‍ണം കടത്തിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഖുർആൻ കോപ്പികൾ എവിടെയും കിട്ടുമെന്നിരിക്കെ യു.എ.ഇയിൽ നിന്നും എത്തിച്ചതിൽ ദുരൂഹതയുണ്ട്.  ഖുർ ആന്റെ തൂക്കത്തേക്കാൾ 20 കിലോ കൂടുതലുണ്ടായിരുന്നെന്നാണ് കസ്റ്റംസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.  ഖുർ ആൻ പാക്കറ്റിൽ നിന്ന് 24 കോപ്പികൾ സി ആപ്റ്റിലുള്ള ജീവനക്കാർ എടുത്തെന്നാണ് ഇപ്പോൾ ജലീൽ പറയുന്നത്. ഖുർആൻ കോപ്പികൾ എടുത്തെന്ന് പറയാൻ ജലീൽ സി ആപ്ട് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ന് പുലർച്ചെ സി.ആപ്റ്റ് എം.ഡിയുമായും മുൻ എം.ഡിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയി്ട്ടുണ്ട്. ഇത് തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
advertisement
ഖുർആൻ കൊണ്ട് വന്നതിനാണ് താൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നാണ് ജലീൽ മതനേതാക്കളോട് പറയുന്നത്. അത്‌കൊണ്ട് തന്നെ സഹായിക്കണമെന്ന് മതനേതാക്കളോട് ആവശ്യപ്പെടുകയാണെന്നും പി.കെ. ഫിറോസ് ആരോപിച്ചു.
കോൺസുലേറ്റിൽ നിന്നും എത്തിച്ച ഖുർആൻ എടപ്പാളിലും ആലത്തിയൂരിലും ഭദ്രമായി ഇരിപ്പുണ്ടെന്നാണ് ഓഗസ്ത് ആറിന് മന്ത്രി പ്രതികരിച്ചത്. ഇതാർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, തൂക്കത്തിൽ 20 കിലോ വ്യത്യാസം ഉണ്ട് എന്ന് കണ്ടെത്തിയതോടെയാണ് 24 കോപ്പികൾ സി.ആപ്റ്റിലെ ജീവനക്കാർ എടുത്തിട്ടുണ്ടെന്ന് ഇപ്പോൾ പറയുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
advertisement
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സി.ആപ്റ്റിലെ ജീവനക്കാരെ അടിയന്തിരമായി സ്ഥലംമാറ്റി ഇറക്കിയിരിക്കുന്ന ഉത്തരവ് ദുരൂഹമാണ്. ഇതും തെളിവുകൾ നശിപ്പിക്കാനുള്ളതിന്റെ ഭാഗമായിട്ടാണോയെന്ന് സംശയമുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | മത നേതാക്കളുടെ ഇടപെടൽ ദുരൂഹം; ജലീൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് തെളിവുകൾ നശിപ്പിക്കാൻ: പി.കെ ഫിറോസ്
Next Article
advertisement
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു
  • ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചു.

  • പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ ജയപ്രദീപ് ജീവനൊടുക്കാൻ ശ്രമിച്ചു.

  • വീട്ടുകാരുടെ സമയോചിത ഇടപെടലാണ് കോൺഗ്രസ് പ്രവർത്തകനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപെടുത്തിയത്.

View All
advertisement