നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപി വിലയിരുത്തുന്നത്. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Also Read- 'പിണറായി സൈക്കോപാത്ത്; അത് തിരിച്ചറിയാൻ നവകേരള സദസ് ഉപകരിച്ചു': കെ. സുധാകരൻ
നവകേരള സദസ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
അതേസമയം നവകേരള സദസില്‍ സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് രംഗത്തെത്തി. മർദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസൻ വ്യക്തമാക്കി.