TRENDING:

എഡിഎം നവീൻ ബാബുവിന്റെ മരണം: സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു, 6 കാര്യങ്ങൾ അന്വേഷിക്കും

Last Updated:

എഡിഎം നവീൻ ബാബുവിനെതിരേയുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള എന്തെങ്കിലും തെളിവുകൾ ഹാജരാക്കിയിട്ടുണ്ടോ എന്നും സമിതി അന്വേഷിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമ​ഗ്രമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. എ‍ഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.
advertisement

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന് നേരെയും വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സമിതിയുടെ ചുമതല എ. ഗീത ഐഎസിനാണ്.

ALSO READ: കണ്ണൂർ കലക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് എഡിഎം നവീൻ ബാബുവിന്റെ കുടുംബം

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു കാര്യങ്ങൾ സമിതി അന്വേഷിക്കും

1. മുൻ എ‍‍ഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ.

advertisement

2. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങൾ.

3. എഡിഎം നവീൻ ബാബുവിനെതിരേയുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള എന്തെങ്കിലും തെളിവുകൾ ഹാജരാക്കിയിട്ടുണ്ടോ.

4. എൻഒസി പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഫയൽ പരിശോധിക്കും. എൻഒസി പുറപ്പെടുവിപ്പിക്കാൻ എത്ര സമയം എടുത്തു, കാലതാമസം ഉണ്ടായിട്ടുണ്ടോ? സാധാരണ നിലയിൽ ഒരു എൻഒസി പുറപ്പെടുവിക്കാൻ എത്ര സമയം എടുക്കും കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്നിവ അന്വേഷിക്കും.

5. എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത ഫയൽ പരിശോധിച്ച് ഏതെങ്കിലും തെറ്റായ പ്രവൃത്തിയുടെ തെളിവ് അല്ലെങ്കിൽ സൂചന.

advertisement

6. അന്വേഷണ ഉദ്യോഗസ്ഥൻ പ്രസക്തമെന്ന് കരുതുന്ന മറ്റേതെങ്കിലും പ്രശ്നങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ജില്ലാ കലക്ടർ ക്ഷണിച്ചത് പ്രകാരമാണ് യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നും. സദുദ്ദേശത്തോടെയുള്ള സംസാരമാണ് നടത്തിയതെന്നും ദിവ്യ ജാമ്യഹർജിയിൽ പറയുന്നു. ഒളിച്ചോടില്ലെന്നും പിപി ദിവ്യ വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഡിഎം നവീൻ ബാബുവിന്റെ മരണം: സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു, 6 കാര്യങ്ങൾ അന്വേഷിക്കും
Open in App
Home
Video
Impact Shorts
Web Stories