കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി ആയിരിക്കെ നടത്തിയ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണമാണ് രതീഷ് നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്.
അഴിമതി കേസിൽ സസ്പെൻഷനിലായിരുന്ന രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചതും ഈ സർക്കാരാണ്. ഇപ്പോൾ ശമ്പളവും ഇരട്ടിയാക്കി. കിൻഫ്ര എംഡിയുടെ ശമ്പളം തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് 80000 തിൽ നിന്നു 1,75,000 രൂപയായി ശമ്പളം വർധിപ്പിച്ചത്. ശമ്പളത്തിന് പുറമെ അലവൻസും ലഭിക്കും.
advertisement
ശമ്പള വർധനവിന് ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രിയുടെ അനുമതിയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ഇടതു മുന്നണിയുടെ പ്രധാന പ്രചരണായുധമായിരുന്നു കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ കേ. ചന്ദ്രശേഖരനും കേസിൽ പ്രതിയാണ്.