ഈ ആക്രമണത്തിന് മറുപടിയായാണ് മേയർ ഉരുകിപ്പോകുന്ന വെണ്ണയല്ലെന്ന് മന്ത്രി തിരിച്ചടിച്ചത്. മന്ത്രി എം വി ഗോവിന്ദന് വേണ്ടി മറുപടി പറഞ്ഞ കെ രാധാകൃഷ്ണൻ നികുതി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നിയസഭയിൽ സ്ഥിരീകരിച്ചു. അതേ സമയം ഒരു നികുതിദായകന് പോലും പണം നഷ്ടപ്പെടില്ലെന്ന ഉറപ്പും സർക്കാരിനു വേണ്ടി മന്ത്രി സഭയയിൽ നൽകി. കുറ്റവാളികൾ ഏതു പാർട്ടിക്കാരായാലും രക്ഷപെടില്ല. പൊലീസ് -വകുപ്പ് തല അന്വേഷണങ്ങൾ നടക്കുന്നുണ്ട്. 13 പേരെ സസ്പെന്റ് ചെയ്തെന്നും നാലുപേരെ അറസ്റ്റു ചെയ്തതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
advertisement
നികുതി തട്ടിപ്പിൽ വലിയ കള്ളകളിയാണ് നടക്കുന്നതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എം വിൻസെൻ് ആരോപിച്ചു. നമ്മൾ പിരിക്കും ടാക്സെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന അവസ്ഥയാണെന്ന് വിൻസെന്റ് പരിഹസിച്ചു. കോർപറേഷനിലെ അഴിമതിക്ക് പിന്നിൽ സിപിഎം സംഘടകളിലെ അംഗങ്ങളാണെന്നും പേരുകൾ പുറത്തുവിടണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ പകൽകൊള്ള നടക്കുകയാണെന്നും തദ്ദേശവകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നികുതി ദായകരുടെ പണം നഷ്ടമാകാതിരിക്കാനുളള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ച പ്രതിപക്ഷം പക്ഷെ സഭയിൽ നിന്ന് ഇറങ്ങിപോയില്ല.
നഗരസഭയിൽ ബി ജെ പി നടത്തുന്ന സമരത്തെ ഭരണ - പ്രതിപക്ഷങ്ങൾ ഒരുപോലെ തള്ളി.
Also Read-സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി; മദ്യ വിൽപന കുറഞ്ഞുവെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
കോർപ്പറേഷൻ പിടിക്കാനിറങ്ങി പരാജയപ്പെട്ടതിൻ്റെ ചൊരുക്കാണ് ബിജെപിയുടെ സമരമെന്നായിരുന്നു കെ രാധാകൃഷ്ണൻ്റെ നിലപാട്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കൂടുതലുള്ള ബി ജെ പി അംഗങ്ങൾ സമരം നടത്തുന്നത് ആത്മാർത്ഥതയില്ലാത്തതാണെന്ന് എം വിൻസെൻ്റും ആരോപിച്ചു.