സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി; മദ്യ വിൽപന കുറഞ്ഞുവെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
- Published by:Naseeba TC
- news18-malayalam
Last Updated:
മദ്യ വിൽപന കുറഞ്ഞെങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി (Drugs)ഉപയോഗം വർദ്ധിച്ചതായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരി കേസുകളുടെ(drug case )എണ്ണം വർധിച്ചു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയതായാണ്. ലഹരി കേസുകൾ എടുക്കുന്നത് പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ചാണെന്നും മന്ത്രി സഭയിൽ അറിയിച്ചു. അളവ് പുതുക്കി നിശ്ചയിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനം ജുവനൈൽ ജസ്റ്റിസ് ആക്ട്, NDPS ആക്ട് എന്നിവയിൽ ഭേദഗതിക്ക് കേന്ദ്രത്തിന് ശുപാർശ നൽകി. ജെ.ജെ ആക്ട് പ്രകാരം കേസെടുക്കാൻ എക്സസിന് അധികാരം നൽകാനും ഭേദഗതിക്കായി ശുപാർശ ചെയ്തതായും രേഖാമൂലം സഭയിൽ നൽകിയ മറുപടിയിൽ എക്സൈസ് മന്ത്രി അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്നും സർക്കാർ സഭയിൽ അറിയിച്ചു.
ലോക്ക്ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞു. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യമാണ്. 150.13 ലക്ഷം കെയ്സ് ബിയറും വിറ്റു. എന്നൽ 2020 - 21 ൽ 187.22 ലക്ഷം കെയ്സ് മദ്യം മാത്രമാണ് വിറ്റത്. കൂടാതെ 72.40 ലക്ഷം കെയ്സ് ബിയറും വിറ്റു. ബിയർ വിൽപന പകുതിയിലേറെയാണ് കുറഞ്ഞത്. എംക മുനീറിന്റെ ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.
advertisement
മദ്യ വിൽപന കുറഞ്ഞെങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു. ഇതിന് കാരണം നികുതി കൂട്ടിയതാണ്. ഉപഭോഗം കുറഞ്ഞാലും വർധിച്ച നികുതിയിലൂടെ വരുമാനം കൂടി. മദ്യശാലകൾ പൂട്ടുന്നത് കൊണ്ട് ഉപഭോഗം കുറയില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു.
പുതിയ വിൽപന ശാലകൾക്ക് അനുമതി നൽകിയിട്ടില്ല. ടൂറിസം പ്രോത്സാഹിപ്പിക്കാർ ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നുണ്ട്. മദ്യ നിരോധനമല്ല മദ്യ വർജ്ജനമാണ് സർക്കാർ നയം. ബോധവത്കരണത്തിലൂടെ മദ്യ ഉപഭോഗം കുറയ്ക്കുമെന്നും എം.വി. ഗോവിന്ദൻ രേഖാമൂലം സഭയെ അറിയിച്ചു.
advertisement
അതേസമയം, മറ്റൊരു സംഭവത്തിൽ, കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണവുമായി മുങ്ങിയ ഇയാളെ കഴിഞ്ഞ ദിവസം ആലത്തൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഒക്ടോബർ 25നാണ് കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.
advertisement
തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലെത്തിയതോടെ പൊലീസ് അറസ്റ്റ ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും ഇരുപത്തിയൊമ്പതര ലക്ഷം രൂപയും കണ്ടെടുത്തതായി മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2021 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി; മദ്യ വിൽപന കുറഞ്ഞുവെന്ന് മന്ത്രി എം.വി. ഗോവിന്ദൻ