TRENDING:

കാട് വിൽപ്പനയ്ക്ക് വച്ച് സർക്കാർ; EFL നിയമം അട്ടിമറിയ്ക്കുന്നത് സ്വകാര്യ പ്ലാന്‍റേഷന് വേണ്ടി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കുറ്റ്യടിയിലെ ഘോരവനം സ്വകാര്യവ്യക്തിക്ക് മറിച്ചു നൽകാൻ സർക്കാർ നീക്കം ശക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ളതല്ലെന്ന വാദമുയർത്തിയാണ് ഈ നിക്ഷിപ്ത വനഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകാൻ നടപടി തുടങ്ങിയിരിക്കുന്നത്. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2000ത്തിൽ വനംവകുപ്പ് ഈ ഭൂമിയേറ്റെടുത്തതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
advertisement

കോഴിക്കോട് കുറ്റ്യാടി റേഞ്ചിൽ മീമ്പറ്റിയിൽ നിലത്ത് വെയിൽ വീഴാത്ത 219 ഏക്കർ ഭൂമിയാണ് അഭിരാമി പ്ലാന്‍റേഷന് മറിച്ചു നൽകാനൊരുങ്ങുന്നത്. വയനാട്ടിലെ മഴക്കാടുകളുടെ ഭാഗമാണ് ഈ ഭൂമി. ചെങ്കുത്തായമലയില്‍ ഘോരവനങ്ങള്‍ക്ക് നടുവിലാണ് ഈ പ്രദേശം. കാട്ടുമൃഗങ്ങളുടെ വിഹരകേന്ദ്രം. അഭിരാമി പ്ളാന്റേഷന്റെ കൈവശമായിരുന്ന ഈ നിക്ഷിപ്ത വനഭൂമി വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 2000ത്തിൽ പിടിച്ചെടുത്ത് ഇ എഫ് എൽ നിയമപ്രകാരം വനമാക്കിയത്.

Also Read പതിനാലുകാരനായ വിദ്യാർഥിയെ കൊന്നു; കാമുകിയുടെ സഹോദരനായ 20കാരന്‍ പൊലീസ് പിടിയിൽ

advertisement

പരിസ്ഥിതി ദുർബല പ്രദേശമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ ഏറ്റെടുത്തത്. അങ്ങനെ ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും പഴയ ഉടമകള്‍ക്കതന്നെ തിരികെ നൽകാൻ നടപടി തുടങ്ങിയിരിക്കുന്നത്. പുതിയ കോടതി വിധിയുടേയോ മറ്റേതെങ്കിലും അനുമതിയോടെയോ അടിസ്ഥാനത്തിലല്ല ഈ നീക്കം. പ്ലാന്റേഷൻ ഉടമ ഷീബ വനംമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്. വനഭൂമി തിരികെ നൽകുന്നതിനുള്ള സാധ്യത പരിശോധിക്കാൻ പ്ളാന്റേഷൻ ഉടമയും വനംവകുപ്പ് ഉദ്ദ്യോഗസ്ഥരുമടങ്ങുന്ന നാലംഗ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ് സർക്കാർ.

കുറ്റ്യാടിയിലെ നിക്ഷിപ്ത വനഭൂമി സ്വകാര്യ ഉടമയ്ക്ക് വിട്ടുനില്‍കിയാല്‍ സംസ്ഥാനത്ത് ഇതേ സ്വഭാവമുള്ള മറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പേരിലും ഇതേ ആവശ്യമുയരുമെന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. കോടതി വിധിയുടേയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റെടുത്ത ഭൂമിയുടെ കാര്യത്തിൽ സമിതിയ്ക്ക് എങ്ങനെ തീരുമാനമെടുക്കാനാകുമെന്ന ചോദ്യം നിയമവിദഗ്ധരും ഉന്നയിക്കുന്നു.

advertisement

പ്ലാന്‍റേഷനെന്ന് പറഞ്ഞ് സ്വകാര്യ വ്യക്തിക്ക് കൈമാറാൻ അണിയനീക്കം നടക്കുന ഭൂമിയാണിത്. ഇ എഫ് എൽ നിയമത്തിൻ്റ കടയ്ക്കൽ കത്തിവെയ്ക്കുന്നതാവും അഭിരാമി പ്ലാന്‍റേഷൻ കൈമാറ്റമെന്ന് പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭൂമി മറിച്ചു നൽകിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഎം പാലോറ ബ്രാഞ്ച് സെക്രട്ടറി നാണു പറഞ്ഞു. വനം മുറിച്ചു നൽകാൻ ഒരിക്കലും അനുവദിക്കില്ലെന്ന് സിപിഐ നേതാവ് സത്യൻ മൊകേരി പറഞ്ഞു. അതേ സമയം വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറഞ്ഞ് വനം മന്ത്രി കെ രാജു കയ്യൊഴിഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട് വിൽപ്പനയ്ക്ക് വച്ച് സർക്കാർ; EFL നിയമം അട്ടിമറിയ്ക്കുന്നത് സ്വകാര്യ പ്ലാന്‍റേഷന് വേണ്ടി
Open in App
Home
Video
Impact Shorts
Web Stories