പതിനാലുകാരനായ വിദ്യാർഥിയെ കൊന്നു; കാമുകിയുടെ സഹോദരനായ 20കാരന്‍ പൊലീസ് പിടിയിൽ
- Published by:user_49
Last Updated:
പെൺകുട്ടിയുടെ കുടുംബം 14കാരനായ കുട്ടിയെ പലതവണ ശാസിച്ചിരുന്നു. എന്നിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു
പതിനാലുകാരനായ വിദ്യാർഥിയെ കൊന്ന കേസിൽ താനെ ജില്ലയിലെ ഭിവണ്ടിയിൽ നിന്നുള്ള 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരനായ കുട്ടി പ്രതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്ന് നാർപോളി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബം ഈ വിഷയത്തിൽ കുട്ടിയെ പലതവണ ശാസിച്ചിരുന്നു. എങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിൽ പ്രകോപിതനായ സഹോദരൻ 14കാരനെ കൊല്ലുകയായിരുന്നു.
Also Read ആശീർവദിക്കാൻ മോഹൻലാലെത്തി; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിൽ നിറസാന്നിധ്യമായി താരം
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതിയായ സഹോദരൻ കൊല്ലപ്പെട്ട കുട്ടിയെ ദപോഡ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊന്നു. ശേഷം മൃതദേഹം പൈപ്പ് ലൈനിനടിയിൽ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
Location :
First Published :
November 29, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാലുകാരനായ വിദ്യാർഥിയെ കൊന്നു; കാമുകിയുടെ സഹോദരനായ 20കാരന്‍ പൊലീസ് പിടിയിൽ