രണ്ടും വർഷത്തോളമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് തിരിച്ചെടുക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയത്.
നിയമനം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ജേക്കബ് തേമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ട്രിബ്യൂണൽ സർക്കാരിന്റെ വിശദീകരണവും തേടി. ഇതിനു പിന്നാലെയാണ് പുനർനിയമനം നൽക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയത്.
Also Read സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ്
advertisement
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ തന്നെ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ പോലുള്ള കേഡർ തസ്തികകളിലേക്ക് നിയമിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. സർക്കാരിനെ വിമർശിച്ചത് ഉൾപ്പെടെയുള്ള അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് കേഡർ തസ്തികയിലുള്ള നിയമനം നിഷേധിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോക്കബ് തോമസ് സ്വയംവിരമിക്കൽ അപേക്ഷയുമായി കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ വിരമിക്കൽ അപേക്ഷ ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു.
Also Read ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ നിയമ നടപടി': മുഖ്യമന്ത്രി