'പോസ്റ്റര്‍ വിവാദം കാനത്തെ തരം താഴ്ത്താന്‍; ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ നിയമ നടപടി': മുഖ്യമന്ത്രി
Last Updated:
'ജേക്കബ് തോമസ് ആര്‍.എസ്.എസില്‍ പോയ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.'
ന്യൂഡല്‍ഹി: ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം രാജേന്ദ്രനെതിരായ പോസ്റ്റര്‍ അദ്ദേഹത്തെ സമൂഹത്തിനു മുന്നില്‍ തരം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. ജേക്കബ് തോമസ് ആര്‍.എസ്.എസില്‍ പോയ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാനം രാജേന്ദ്രനെതിരായ പോസ്റ്റര്‍ അദ്ദേഹത്തെ സമൂഹത്തിനു മുന്നില്‍ തരം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഡി. രാജയുമായുമായും കേരള ഹൗസിൽ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.
Also Read ജില്ലാ നേതൃയോഗങ്ങളില്‍ കാനത്തിന് വിമര്‍ശനം; പോസ്റ്റര്‍ വിവാദം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷന്
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2019 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോസ്റ്റര്‍ വിവാദം കാനത്തെ തരം താഴ്ത്താന്‍; ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ നിയമ നടപടി': മുഖ്യമന്ത്രി