2016 മുതല്‍ നഷ്ടത്തിലായിരുന്ന കമ്പനി ലാഭത്തിലാണന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചു. കമറുദീനാണ് ഏറ്റവും കൂടിയ ഓഹരി പങ്കാളി. എല്ലാ സ്ഥാപനങ്ങളിലുമായി 33 ലക്ഷം ഓഹരിയുണ്ട്. ചെയര്‍മാന്‍ എന്ന നിലയില്‍ഒരു ലക്ഷം പ്രതിമാസ ശമ്പളം പറ്റിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാസര്‍കോട്, കണ്ണുര്‍ ജില്ലകളിലായി 81 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13.3 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു
advertisement
നിക്ഷേപകര്‍ പണം നിക്ഷേപിച്ചത് കമ്പനിയില്‍ ആണ്. കരാര്‍ സ്ഥാപനത്തിന്റെ എംഡിയുമായി ആണ്. തന്റെ പ്രതിച്ചായ നശിപ്പിക്കാന്‍ ആണ് കമ്പനിക്ക് എതിരെ കേസ് എടുക്കാത്തെ തനിക്ക് എതിരെ കേസ് എടുത്തതെന്നും കമറുദ്ദീന്‍ വാദിച്ചു. നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ഉണ്ടെന്നും കമറൂദ്ദീന്‍ സമ്മതിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ നല്‍കിയ ഹര്‍ജി ഹൈകോടതി വിധി പറയാന്‍ മാറ്റി.
