മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു
- Published by:user_49
Last Updated:
മരം മുറിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രചാരണത്തിനായി എത്തിയതായിരുന്നു സ്ഥാനാർഥി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം ദേഹത്ത് വീണ് സ്ഥാനാർഥി മരിച്ചു. കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്.
മരം മുറിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രചാരണത്തിനായി എത്തിയതായിരുന്നു സ്ഥാനാർഥി. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടമുണ്ടായ ഉടനെ ഗിരിജാ കുമാരിയെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2020 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു