‘ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കണം. ഈ പദവിയിൽ ഇരുന്നുകൊണ്ട് ഞാൻ പറയേണ്ടകാര്യമല്ല. പക്ഷേ ഈ വിഷയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
advertisement
നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി
തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത് കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച നിലയില്‍ പ്രസാദിനെ കണ്ടെത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.