TRENDING:

'അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്, എന്റെ കോലം കത്തിക്കുക മാത്രമാണ് ചെയ്തത്': SFI ക്കെതിരെ ഗവർണർ

Last Updated:

മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ സ്പോൺസർ ചെയ്യുന്നതെന്നും ഗവർണർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പുതുവര്‍ഷ തലേന്ന് കോലം കത്തിച്ച എസ്എഫ്ഐക്കെതിരെ ഗവർണർ. എസ്എഫ്ഐ പ്രദർശിപ്പിക്കുന്നത് അവരുടെ സംസ്കാരമാണ്. അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്. തന്റെ കോലം കത്തിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങയിടാൻ പാർട്ടിയുടെ അനുവാദം ചോദിക്കേണ്ട അവസ്ഥയാണ് കണ്ണൂരിൽ.
advertisement

ക്രമസമാധാന പ്രശ്നങ്ങൾക്ക് താൻ ഉത്തരവാദിയല്ല. എസ്എഫ്ഐ എന്തുകൊണ്ടാണ് നാടകം തുടരുന്നത് എന്ന് തനിക്കറിയില്ലെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമർശനവും ഗവർണർ ആവർത്തിച്ചു. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ സ്പോൺസർ ചെയ്യുന്നത്.

ഗവര്‍ണറെ 'പാപ്പാഞ്ഞി'യാക്കി കത്തിച്ചു; SFI സംസ്ഥാന പ്രസിഡന്‍റടക്കമുള്ളവര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ അറിവോടെ അല്ലാതെ ഇതൊന്നും നടക്കില്ല. കോടതിവിധികളിൽ അവർ അസന്തുഷ്ടരാണ്. സർക്കാർ തന്നെ ലക്ഷ്യം വെക്കുകയാണെന്നും ഗവർണർ പറഞ്ഞു.

advertisement

പുതുവര്‍ഷ തലേന്ന് കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലാണ് ഗവര്‍ണറെ പാപ്പാഞ്ഞിയാക്കി എസ്എഫ്ഐ കോലംകത്തിച്ചത്. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ അടക്കം 5 നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മുഖം പതിപ്പിച്ച 30 അടി ഉയരമുള്ള കൂറ്റന്‍ കോലമാണ് കത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ പാപ്പാഞ്ഞിയുടെ രൂപം കത്തിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന രീതി അനുകരിച്ചാണ് എസ്എഫ്ഐ പയ്യാമ്പലത്ത് ഗവര്‍ണറുടെ കോലം കത്തിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ എസ്എഫ്ഐ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തി. തിരുവനന്തപുരം കണ്ണാശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. പോലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്, എന്റെ കോലം കത്തിക്കുക മാത്രമാണ് ചെയ്തത്': SFI ക്കെതിരെ ഗവർണർ
Open in App
Home
Video
Impact Shorts
Web Stories