TRENDING:

'കെ വിദ്യ വിഷയത്തിലെന്ത് പുതുമ? മാധ്യമങ്ങൾക്ക് പ്രശ്‌നം സംഭവിക്കുമ്പോഴെങ്കിലും മാധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ

Last Updated:

ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് പ്രശ്‌നം സംഭവിക്കുമ്പോഴെങ്കിലും മാധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു അദേഹം. നിങ്ങൾക്ക് പ്രശ്നമുണ്ടായപ്പോൾ നിങ്ങൾക്ക് വേദനിക്കുന്നുവെന്ന് മാധ്യമങ്ങളോട് ഗവർണർ പറഞ്ഞു. ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
advertisement

എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രമക്കേടുകളിൽ പുതുമയൊന്നുമില്ല. അഭിമുഖത്തിൽ പങ്കെടുക്കാത്തവർ അസിസ്റ്റന്റ് പ്രൊഫസറാകുന്നുവെന്നും തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവർ ജയിക്കുന്നുവെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also read- മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. എസ്എഫ്ഐ മുൻനേതാവായിരുന്ന കെ വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ എത്തിയത്. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ വിദ്യ വിഷയത്തിലെന്ത് പുതുമ? മാധ്യമങ്ങൾക്ക് പ്രശ്‌നം സംഭവിക്കുമ്പോഴെങ്കിലും മാധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ
Open in App
Home
Video
Impact Shorts
Web Stories