സംസ്ഥാന സർക്കാരിനോട് സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഗവർണർ 12 വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. തനിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നീക്കം. 8 പേജുള്ള നിവേദനത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിലെല്ലാം ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുമുണ്ട്.
advertisement
പൊതുപ്രവര്‍ത്തകനായ ആര്‍എസ് ശശികുമാറാണ് സംസ്ഥാനത്ത് സാമ്പത്തിക അടിന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യണമെന്ന നിവേദനം ഗവര്‍ണര്‍ക്ക് നല്‍കിയത്. സിവില്‍ സപ്ലൈസും കെഎസ്ആര്‍ടിസിയും കടന്നുപോകുന്ന സാമ്പത്തിക ഞെരുക്കം അക്കമിട്ട് നിവേദത്തില്‍പറയുന്നുണ്ട്. കെഎസ്ആര്‍ടിസി സംബന്ധിച്ച കേസില്‍ സാമ്പത്തിക ഞെരുക്കം വിശദീകരിക്കുന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലവും നിവേദനത്തില്‍ വിശദമായി പരാമര്‍ശിക്കുന്നു.