വൈസ് ചാൻസലർക്ക് 10 വർഷത്തെ പ്രൊഫസറായുള്ള അധ്യാപനപരിചയം വേണമെന്നും, പ്രൊ-വൈസ് ചാൻസിലർ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരിക്കണമെന്നും, രജിസ്ട്രാർക്കു ഭരണപരിചയം വേണമെന്നും യുജിസി ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. പ്രൊ വൈസ് ചാൻസിലറുടെ പ്രായപരിധി 60 വയസായി യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Also Read വ്യാജമദ്യം പിടിച്ച എക്സൈസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമം; പരിശോധനയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ചു
നിയുക്ത വൈസ് ചാൻസിലർ, ഒരു പ്രൈവറ്റ് കോളേജിലെ പ്രിൻസിപ്പലും മൂന്നുവർഷക്കാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്നു. തുടർന്ന് അദ്ദേഹം ഒമാനിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് പ്രൊഫസ്സറായി 10 വർഷത്തെ യോഗ്യത ഇല്ലെന്നാണ് ആക്ഷേപം. ഒരു പ്രൈവറ്റ് കോളേജ് പ്രിൻസിപ്പലും തുടർന്ന് കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് സ്റ്റാഫ് കോളേജിൽ കരാർ വ്യവസ്ഥയിൽ ഡയറക്ടറുമായിരുന്ന നിയുക്ത പ്രൊ വൈസ് ചാൻസിലർ പ്രൊഫസർ അല്ലാത്തതുകൊണ്ട് യുജിസി ചട്ടപ്രകാരം അയോഗ്യനാണ്.
advertisement
Also read 'ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പൊലീസ്': കുമ്മനം രാജശേഖരൻ
ചട്ടപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞ ഇദ്ദേഹത്തെ പിവിസിയായി നിശ്ചയിച്ചിരിക്കുന്നത് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ഓർഡിനൻസിന്റെ ലംഘനവുമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പിൽ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രാർ ആയി നിയമിക്കപ്പെട്ടിട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് യുജിസി നിഷ്കർഷിച്ചിട്ടുള്ള ഭരണരംഗത്തെ പരിചയമില്ലെന്നും നിവേദനത്തിലുണ്ട്.
സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദൂര വിദ്യാഭ്യാസത്തിനും, പാരലൽ വിദ്യാഭ്യാസത്തിനും തിരക്കിട്ട് ഓപ്പൺ സർവകലാശാല രൂപീകരിച്ചത് യോഗ്യതകളില്ലാത്ത ചില സിപിഎം അനുഭാവികളെ അധികാരസ്ഥാനങ്ങളിൽ നിയമിക്കുന്നതിനു വേണ്ടി മാത്രമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും, സെക്രട്ടറി എം.ഷാജിർ ഖാനും ആരോപിച്ചു.