'ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പൊലീസ്': കുമ്മനം രാജശേഖരൻ

Last Updated:

യുപിയിലായിരുന്നു സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടക്കുമായിരുന്നുവെന്നും കുമ്മനം

കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസെന്ന് കുമ്മനം പറഞ്ഞു.
പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല. യുപിയിലായിരുന്നു ഈ സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടക്കുമായിരുന്നുവെന്നും കുമ്മനം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെറ്റിരാജ് !
കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്. പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല.
advertisement
ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡിൽ പട്ടാപ്പകൽ നിഷ്ഠൂരമായി മർദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണ്.
പെറ്റിരാജ് !

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ...

Posted by Kummanam Rajasekharan on Wednesday, October 7, 2020
advertisement
യുപിയിലായിരുന്നു ഈ സംഭവമെങ്കിൽ കേരളത്തിൽ പ്രതിഷേധ ധർണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ, മാധ്യമങ്ങളിൽ പ്രധാന വാർത്തയായി സ്ഥലം പിടിച്ചേനെ ! കേരളത്തിൽ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാർ "മൈൻഡ് "ചെയ്യാത്തത്.
വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരിൽ നിന്നും ബലമായി പെറ്റി അടിച്ചു പിടിച്ചു വാങ്ങി ഖജനാവ് നിറയ്ക്കുന്ന പണത്തിൽ അവരുടെ കണ്ണീരും ശാപവും ഉണ്ടെന്ന് പിണറായി സർക്കാർ മനസ്സിലാക്കുക ..
ഈ പെറ്റി രാജ് ഇനിയും തുടരണമോ ?
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പൊലീസ്': കുമ്മനം രാജശേഖരൻ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement