നാല് വർഷ ബി.എഫ്.എ. (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവർത്തകന് ബി.എഫ്.എ. പരീക്ഷ പാസാകാതെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയിരുന്നു.
പ്രസ്തുത വിദ്യാർത്ഥി 2023ൽ എം.എഫ്.എ. പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ. ജയിപ്പിക്കാൻ താൽക്കാലിക വിസി കെ.കെ. ഗീതാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ബി.എഫ്.എ. പരീക്ഷ പാസാകാത്തത് കൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാർഥിയുടെ എം.എഫ്.എ. പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വർഷകാലമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചത് കൊണ്ട് സിൻഡിക്കേറ്റ് യോഗം ചേർന്ന് തോറ്റ വിദ്യാർത്ഥിയെ ബി.എഫ്.എ. പരീക്ഷ ജയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ബി.എഫ്.എ. പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ പരിശോധിക്കാതെയാണ് യൂണിവേഴ്സിറ്റിയിൽ എം.എഫ്.എ.യ്ക്ക് പ്രവേശനം നൽകിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയതതെന്നാണ് ആരോപണം.
സർവ്വകലാശാലയുടെ ചട്ടങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട താൽകാലിക വിസി ഡോ: കെ.കെ. ഗീതകുമാരി സിപിഎംകാരായ സിൻഡിക്കേറ്റംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധ നടപടികൾ സ്വീകരിച്ചതെന്നും, തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
Summary: The Governor has ordered to stay the decision of the Sree Sankaracharya University of Sanskrit, Kalady to declare the SFI activist who failed in the Bachelor of Fine Arts (B.F.A.) examination to have passed. An SFI activist named A. Kalesh, who dropped out of his studies in 2005 after failing in the four-year B.F.A. (Mural Painting) examination, was admitted to M.F.A. without passing the B.F.A. examination
