കൊടിമരത്തിന് ചുവട്ടിൽ നിന്നായിരുന്നു ആദ്യം ഗുരുവായൂരപ്പനെ തൊഴുതത്. തുടർന്ന് നാലമ്പലത്തിന് മുന്നിലെത്തി പ്രാർത്ഥിച്ചു. ശ്രീലകത്തു നിന്ന് പ്രസാദം ഏറ്റുവാങ്ങിയ ഗവർണർ ദര്‍ശന ശേഷം ചുറ്റമ്പലത്തിലെത്തി പ്രദക്ഷിണം വെച്ചു തൊഴുതു. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഗവര്‍ണര്‍ക്കും പത്‌നിക്കും നല്‍കി.
ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാന്‍ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമര്‍ചിത്രവും നിലവിളക്കും ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമ്മാനിച്ചു. ഗവര്‍ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്.
advertisement
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളും ഗവർണർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കൃഷ്ണന്റെ അനുഗ്രഹവും ലഭിച്ചെന്നായിരുന്നു ഗവർണർ പോസ്റ്റ് ചെയ്തിരുന്നത്.