TRENDING:

കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ

Last Updated:

സജി ഗോപിനാഥിന്‌‍റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ എഞ്ചിനീയറിങ് രംഗത്തെ മുതിർന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകാനാകില്ലെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന സർക്കാർ ആവശ്യമാണ് ഗവർണർ തള്ളിയത്. ഡിജിറ്റൽ സർവകലാശാല വിസി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
advertisement

ഇതിന് പിന്നാലെയാണ് സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സജി ഗോപിനാഥിന്‌‍റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ എഞ്ചിനീയറിങ് രംഗത്തെ മുതിർന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടു.

Also Read-'ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കം'; ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സജി ഗോപിനാഥിന് ഗവര്‍ണർ കാരണം കാണിക്കൽ നോട്ടീസ് നൽ‌കിയിരുന്നു. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻ‌സലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ
Open in App
Home
Video
Impact Shorts
Web Stories