TRENDING:

സിഗ്നല്‍ കാത്തുനിന്ന ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് പ്രതിശ്രുത വരന്റെ കൈ അറ്റു; വധുവിന് ഗുരുതര പരിക്ക്

Last Updated:

തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിശ്രുത വരന്റെ വലതുകൈ മുറിച്ചുമാറ്റി

advertisement
തൃശൂർ: ദേശീയപാതയില്‍ ബൈക്കിന് പിന്നിൽ അമിത വേഗത്തില്‍ പാഞ്ഞെത്തിയ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധു ആശുപത്രിയില്‍ ചികിത്സയിലാണ്. പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ചൊവ്വാഴ്ച രാത്രി 10.45നായിരുന്നു അപകടം. സിഗ്നല്‍ കാത്ത് ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിലാണ് അമിത വേഗത്തില്‍ വന്ന ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ അറിയിക്കുകയായിരുന്നു.

തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. ഗുജറാത്തില്‍ എഞ്ചിനീയറാണ് മോട്ടി. മംത പറ്റ്നയിലാണ് ജോലി ചെയ്യുന്നത്. ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്ട്രേഷനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു ഇവര്‍. ഇന്ന് മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a tragic accident on the National Highway, a young man's right arm was severed after a speeding truck rammed into the back of his motorcycle while he was waiting at a traffic signal. His fiancée was also seriously injured and is currently undergoing treatment at a hospital. The injured have been identified as Moti Jacob (34), son of Jacob Benjamin from Poonkunnam, and Mamta (27), a native of Delhi. The accident occurred while the couple was traveling together, resulting in life-altering injuries just ahead of their planned marriage.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഗ്നല്‍ കാത്തുനിന്ന ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് പ്രതിശ്രുത വരന്റെ കൈ അറ്റു; വധുവിന് ഗുരുതര പരിക്ക്
Open in App
Home
Video
Impact Shorts
Web Stories