ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (35), ഇവരുടെ മാതാവ് ശകുന്തള അഗർവാൾ (82) എന്നിവരെയാണ് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവധി കഴിഞ്ഞ ഒരാഴ്ച ആയിട്ടും മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.
വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും ഹിന്ദിയിൽ എഴുതിയ ഡയറികുറിപ്പുകളും കണ്ടിരുന്നു. ഇത് മരണക്കുറിപ്പാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
advertisement
കഴിഞ്ഞ വർഷമാണ് മനീഷിന്റെ സഹോദരി ശാലിനി ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ ശാലിനിയെ പൊലീസ് പ്രതി ചേർത്തിരുന്നു. ഈ കേസിൽ കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യംചെയ്യലിന് ഹാജരാകാൻ സി ബി ഐ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു. അതേ ദിവസമാണ് കൂട്ട മരണം നടന്നതെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.