ഒക്ടോബർ 20-ന് പുലർച്ചെ 3.30നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നിർമാല്യം മുതൽ ശംഖാഭിഷേകം വരെയുള്ള ചടങ്ങുകൾ കഴിഞ്ഞ് ഭഗവാന് കിരീടം ചാർത്തിയാൽ ഉടൻ മലർ നിവേദ്യത്തിനായി വാതിലടയ്ക്കണം എന്നത് ക്ഷേത്രത്തിലെ പ്രധാന ആചാരമാണ്. വിശന്നിരിക്കുന്ന ഉണ്ണിക്കണ്ണന് നിവേദ്യം നൽകുന്നതിനാണ് ഈ മുൻഗണന. ഈ സമയത്ത് ദർശനത്തിനെത്തിയ ഏതാനും പേർക്ക് തൊഴാൻ തടസ്സമുണ്ടാക്കുന്ന വിധത്തിൽ ശ്രീകോവിൽ വാതിൽ 'വലിയ ശബ്ദത്തോടെ അതിശക്തമായി കൊട്ടിയടച്ചു' എന്നാണ് രാമൻ നമ്പൂതിരിക്കെതിരെയുള്ള പരാതി.
ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഭരണസമിതി അംഗം വിശ്വനാഥൻ തൊഴുതു മാറിയതിന് പിന്നാലെ മറ്റുള്ളവർ എത്തുമ്പോഴേക്കും വാതിലടഞ്ഞതാണ് പരാതിക്കിടയാക്കിയത്. ഇതിനെത്തുടർന്ന് നവംബർ 5 ന് രാമൻ നമ്പൂതിരിയെ വിളിപ്പിച്ചു വിശദീകരണം തേടിയിരുന്നു. എന്നാൽ അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ഭരണസമിതിയെ പരിഹസിക്കുകയും ചെയ്തു എന്നാണ് സമിതിയുടെ വിലയിരുത്തൽ.
advertisement
ജോലി ചെയ്യുന്ന ദിവസങ്ങളിൽ മാത്രം പ്രതിഫലം ലഭിക്കുന്ന കീഴ്ശാന്തിക്ക്, സസ്പെൻഷൻ വന്നതോടെ വരുമാനം പൂർണമായും നിലച്ചു. കഴിഞ്ഞ 98 ദിവസമായി അദ്ദേഹത്തിന് നേദ്യച്ചോറോ, കീഴ്ശാന്തിമാർക്കുള്ള പ്രത്യേക ദർശന സൗകര്യമോ ലഭിക്കുന്നില്ല.
Summary: A controversy has erupted at the Guruvayur Sree Krishna Temple following the 98-day suspension of a Keezhshanthi, Kizhiyedam Raman Namboothiri (64). The suspension stems from an incident that occurred on October 20th during the early morning rituals. According to temple customs, immediately after the Vakacharthu and Abhishekam, the sanctum sanctorum doors must be closed for Malar Nivedyam. This ritual symbolizes feeding the deity as soon as he is dressed. On the day of the incident, Raman Namboothiri closed the doors for this ritual at 3:30 AM.
