കഴിഞ്ഞ ദിവസം പനി ബാധിച്ചാണ് വിദ്യാർഥി മരിച്ചത്. ഇതേക്കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് മരണം എച്ച് 1 എൻ 1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഇൻഫ്‌ലുവൻസ വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എച്ച് 1 എൻ1 പനി. സാധാരണ പകർച്ചപ്പനിയുടെയും എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും.
advertisement
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരാം.