TRENDING:

'ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപി': ഹാദിയയുടെ അച്ഛൻ അശോകൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് കോട്ടയം വൈക്കം ടി വി പുരം സ്വദേശി അശോകൻ. അതിലൊന്ന് ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും ശരിയായ രാഷ്ട്രീയ പാർട്ടി ബിജെപി ആണെന്ന് മതം മാറി വിവാഹം കഴിച്ചു വിവാദ കേന്ദ്രമായ ഹാദിയയുടെ പിതാവ് അശോകൻ ന്യൂസ് 18.കോമിനോട് പറഞ്ഞു.
advertisement

അശോകന്റെയും പൊന്നമ്മയുടെയും ഏകമകളായ അഖില, സേലത്ത് ഹോമിയോപ്പതി പഠിക്കവേ ഇസ്ലാം സ്വീകരിച്ച് ഹാദിയയായി ഷെഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം കഴിച്ചു. ഇതിനെതിരെ അശോകൻ നൽകിയ പരാതിയിൽ 2017 മേയിൽ ഹൈക്കോടതി വിവാഹം റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, 2018 മാർച്ചിൽ ഹാദിയയുടെ വിവാഹം നിയമവിധേയമാണെന്ന് വിധിച്ചു.

ലൗ ജിഹാദ് കണ്ടെത്തിയില്ല; NIA അന്വേഷണം അവസാനിപ്പിച്ചു

"കുറച്ചു നാളായി ബിജെപിയുമായി സഹകരിക്കുന്നുണ്ട്. ഇപ്പോൾ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയിൽവെച്ച് ഔദ്യോഗികമായി അംഗത്വം എടുത്തുവെന്ന് മാത്രം- അശോകൻ പറയുന്നു. തനിക്ക് ഏത് പാർട്ടിയിൽ ചേരാനും സ്വാതന്ത്ര്യമുണ്ടെന്നും ആർക്കുമതിനെ എതിർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. "കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് നേരിട്ടറിഞ്ഞ കാര്യങ്ങൾ പുസ്‌തകമാക്കാനുണ്ട്. അതൊന്നും പറഞ്ഞാൽ തീരില്ല . ഞാനൊരു പട്ടാളക്കാരനായിരുന്നതിനാൽ പലതും നേരിട്ടു കണ്ടിട്ടുണ്ട്. ബംഗാളിലൊക്കെ എന്താണ് ഇവർ ചെയ്തു കൂട്ടിയത്?" അശോകൻ ചോദിച്ചു.

advertisement

ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍

"യുക്തിവാദിയും കമ്യൂണിസ്റ്റു പാർട്ടി അനുഭാവിയുമായിരുന്ന ഞാൻ ഇപ്പോൾ ഒരു കടുത്ത വിശ്വാസിയൊന്നുമല്ല. ബി ജെ പിയിൽ ചേരാൻ ഏതെങ്കിലും വിശ്വാസം വേണമെന്നില്ലല്ലോ, അശോകൻ ചോദിച്ചു. താൻ വിശ്വാസിയല്ലെങ്കിലും ഭാര്യ വിശ്വാസിയാണ്. അവർക്ക് അവരുടെ വിശ്വാസം. അത് ഞാൻ അംഗീകരിക്കുന്നു" വിശ്വാസികളെ നിർബന്ധിച്ച് അവിശ്വാസിയാക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ രീതിയോട് തനിക്ക് എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പ്രശ്നമുണ്ടായപ്പോൾ ഒപ്പം നിന്ന പാർട്ടി കമ്മ്യൂണിസ്റ്റല്ല, ബിജെപിയാണ്. നേരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്തുകയും യുക്തിവാദി ആശയങ്ങൾ പിന്തുടരുകയും ചെയ്തിരുന്നവെന്നത് വാസ്തവമാണെന്നും അശോകൻ പറഞ്ഞു. എന്നാൽ മകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങുമ്പോൾ തന്നെ തനിക്ക് ബിജെപിയോട് താല്പര്യമുണ്ടായിരുന്നു അശോകൻ പറഞ്ഞു. മുമ്പ് നാട്ടിൽ ബി ജെ പിക്കാരില്ലായിരുന്നു എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല എന്നും അശോകൻ പറഞ്ഞു

advertisement

സേലത്ത് ഹൌസ് സർജൻസി ചെയ്യുന്ന മകളുമായി സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും ഫോൺ ചെയ്യാറുണ്ട്. കുശലം പറയും. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ പരസ്പരം പങ്കുവെക്കാറുണ്ട്. എന്നാൽ മകളുടെ ഭർത്താവുമായി സംസാരിക്കാറില്ല. "എനിക്ക് തനിക്ക് അയാളോട് സംസാരിക്കേണ്ട എന്തു കാര്യമാണുള്ളത്?അശോകൻ ചോദിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപി': ഹാദിയയുടെ അച്ഛൻ അശോകൻ