TRENDING:

പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ; 450 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി സൂചന

Last Updated:

അനന്തുവിന്റെ സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങിയതായി റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇടുക്കിയിൽ മാത്രമായി ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് മാനന്തവാടിയിൽ നിന്നും 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികളാണ് ലഭിച്ചത്. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതിചേർത്തിട്ടുള്ളതാണ് പരാതികൾ.
News18
News18
advertisement

അതേസമയം മുഖ്യപ്രതിയായ അനന്ദു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ്. ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിൽ രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാനായി ഉപയോഗിച്ചു. അനന്തുവിന്റെ സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി. അതേസമയം ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടിപ്പിലൂടെ അനന്തകൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസിൽ ഇ ഡി പ്രാഥമിക വിവരണ ശേഖരണം നടത്തി. തട്ടിപ്പ് പുറത്തെത്തി കേസ് ആയതോടെ വിദേശത്തേക്ക് കടക്കാനും ഇയാൾ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. അനന്തകൃഷ്ണനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ; 450 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി സൂചന
Open in App
Home
Video
Impact Shorts
Web Stories