TRENDING:

'മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" മോഹിനിയാട്ടം മതി';ഹരീഷ് പേരടി

Last Updated:

ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും ഹരീഷ് പേരടി രാമകൃഷ്ണനോട് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി. തങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും ഹരീഷ് പേരടി രാമകൃഷ്ണനോട് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

‘‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

Also read-'കാക്കയുടെ നിറം;മോഹിനിയാട്ടത്തിന് കൊള്ളില്ല'; RLV രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ; ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്ന് നര്‍ത്തകി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ  പരാമർശം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" മോഹിനിയാട്ടം മതി';ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories