നേരത്തേ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്നായിരുന്നു നേരത്തേ ഹരിദാസന്റെ മൊഴി. എന്നാൽ, പണം വാങ്ങിയ ആളെയോ എവിടെ വെച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്.
Also Read- കരുവന്നൂരിൽ വായ്പ തിരിച്ച് പിടിക്കാൻ നടപടി പ്രഖ്യാപിച്ചു; ഒറ്റത്തവണ തീർപ്പാക്കൽ
അതേസമയം, ഇടനിലക്കാരൻ ബാസിത് ചോദ്യം ചെയ്യലിന് ഹാജരായില്ല. മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി.
advertisement
മലപ്പുറം സ്വദേശി ഹരിദാസൻ മരുമകളുടെ ജോലിക്കു വേണ്ടിയാണ് ഇടനിലക്കാരനായ അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നൽകിയതെന്നായിരുന്നു ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്.