TRENDING:

ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരത്ത് 

Last Updated:

സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി അറുപതിലധികം സ്റ്റാളുകൾ ഉൾക്കൊള്ളുന്ന വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്

advertisement
തിരുവനന്തപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച പരിസ്ഥിതി പുന:സ്ഥാപന നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഫെബ്രുവരി 23-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. 25-ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
News18
News18
advertisement

കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, മനുഷ്യ വന്യജീവി സംഘര്‍ഷം, പരിസ്ഥിതിയും മാധ്യമങ്ങളും, കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയും, ദുരന്തസാധ്യതാ മേഖലകളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും, ജലബജറ്റ്, വായു-ജല ഗുണനിലവാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം, പാനല്‍ ചര്‍ച്ച, വിദഗ്ധരുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയാണ്സമ്മേളനത്തിലെ പ്രധാന പരിപാടികള്‍. രണ്ട് സമാന്തര വേദികളിലായി നടക്കുന്ന 18 സെഷനുകളിലായി ആകെ 73 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്.

ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, വകുപ്പു മേധാവികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി അറുപതിലധികം സ്റ്റാളുകൾ ഉൾക്കൊള്ളുന്ന വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശന വിപണന സ്റ്റാളുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ ഒരു ദശാബ്ദകാലത്തിന് മികച്ച നേട്ടം കൈവരിച്ച കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ ദേശീയ തലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ സംഗമം സംഘടിപ്പിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരത്ത് 
Open in App
Home
Video
Impact Shorts
Web Stories