TRENDING:

'കെ. സുരേന്ദ്രന്‍റെ ചെയ്തികൾ ന്യായീകരിക്കാനാകില്ല'; ജാമ്യഹർജിയിൽ വിധി നാളെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാൻ സുരേന്ദ്രന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിയ്ക്കാനാവില്ല. പ്രതിഷേധ ദിനത്തിൽ എന്തിനാണ് ശബരിമലയിൽ പോയതെന്ന് ചോദിച്ച കോടതി, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർക്ക് ചേർന്ന നടപടിയല്ല സുരേന്ദ്രന്‍റേതെന്നും വ്യക്തമാക്കി. എന്നാൽ എത്രകാലം സുരേന്ദ്രനെ ജയിലിലിടുമെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദത്തിനൊടുവിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. സുരേന്ദ്രൻ നിയമം കൈയിലെടുത്തു. സ്ത്രീയ്ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതും സുരേന്ദ്രനാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജാമ്യാപേക്ഷ വിധി പറയാൻ കോടതി നാളത്തേയ്ക്ക് മാറ്റി.
advertisement

മാധ്യമനിയന്ത്രണത്തിൽ അടിയന്തരപ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

രാവിലെ ജാമ്യഹർജി പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് സുരേന്ദ്രന്‍റെ അഭിഭാഷകൻ ഉന്നയിച്ചത്. യഥാർഥ വസ്തുതകളിൽ നിന്ന് വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമമെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ പറഞ്ഞു. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിയ്ക്കാൻ ആർക്കും അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ. സുരേന്ദ്രന്‍റെ ചെയ്തികൾ ന്യായീകരിക്കാനാകില്ല'; ജാമ്യഹർജിയിൽ വിധി നാളെ