കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ യു.എന്‍.എ ദേശീയ പ്രസിഡന്‍റ് എം. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയുടെ ശക്തി തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. സംഘടനയുടെ ഫണ്ടില്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
'കശ്മീർപ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം'; നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യു.എന്‍.എയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇത്തരമൊരു ക്രമക്കേട് സംബന്ധിച്ച് പരാമര്‍ശമില്ല. ചില തല്‍പര കക്ഷികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് കേസിന് പിന്നിലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
advertisement
എന്നാല്‍. ദേശീയ പ്രസിഡന്‍റ് അടക്കമുള്ള പ്രതികള്‍ ഒളിവിലാണെന്ന് ക്രൈബാഞ്ച് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രത്യേകസംഘം അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.