'കശ്മീർപ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം'; നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
Last Updated:
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
ന്യൂഡൽഹി: കശ്മീർപ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കശ്മീരിന്‍റെ പ്രത്യേകപദവി നീക്കിയ ശേഷം ഇതാദ്യമായാണ് അമേരിക്കയുടെയും ഇന്ത്യയുടെയും നേതാക്കൾ തമ്മിൽ സംസാരിക്കുന്നത്.
കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് യുഎസ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
ഇന്നലെ 30 മിനിറ്റോളമാണ് മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുള്ള ഇന്ത്യാവിരുദ്ധത മോദി ട്രംപുമായി ചർച്ച ചെയ്തു. അതോടൊപ്പം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളും മോദി ചൂണ്ടിക്കാട്ടി. ഭീകരവാദ ഭീഷണിയും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും ഇല്ലാതായാൽ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്നും മോഡി വ്യക്തമാക്കി.
advertisement
അതോടൊപ്പം, വാണിജ്യ മുൻഗണന പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയത്തും ചർച്ചയായി. നടപടി അമേരിക്ക പുനഃപരിശോധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കശ്മീർപ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം'; നിലപാട് ആവര്‍ത്തിച്ച് അമേരിക്ക