പുതുതായി നിർമ്മിക്കുന്ന ഓംങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് സംഭവം. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു. എട്ട് അടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ട് ഫ്ളോറിലേക്കാണ് വീണത്. കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്ക് മിനി വീണത്.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു തുടർന്ന് ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ മിനി മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നെഴ്സായി ജോലിയിൽ പ്രവേശിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tirur,Malappuram,Kerala
First Published :
January 24, 2024 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിൽ നിന്നു വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു