ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് അധ്യാപകൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് അധ്യാപകൻ പിടിയിലായത്.
വടകര ലിങ്ക് റോഡിൽ വെച്ചു പതിനായിരം രൂപ കൈ മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈ മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
May 16, 2025 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് അപേക്ഷ ഫോർവേഡ് ചെയ്യാൻ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ