ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവയ്പ്പിച്ചു. സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
advertisement
ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.