സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന്
രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു.
സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടപ്പെട്ടതെന്നും മകന് അവന്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നല്‍കണമെന്ന് വിശ്രുതന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കിയെന്നും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചെന്നും വിശ്രുതന്‍ പറഞ്ഞു.
advertisement
മന്ത്രിമാര്‍ ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വൈകുന്നതില്‍ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രി വി എന്‍ വാസവന്‍ മാത്രമായിരുന്നു അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ അന്വേഷിച്ചത്. മന്ത്രി വിഎൻ വാസവനും ജില്ലാ കളക്ടറടക്കമുള്ളവരും കഴിഞ്ഞ ദിവസമാണ് ബിന്ദുവിന്റെ വീട് സന്ദർശിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍. രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.