TRENDING:

മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 5 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 911 പൊലീസുകാർ

Last Updated:

ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 911 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ, വയനട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.
advertisement

ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി പ്രധാനമായും അഞ്ച് പരിപാടികളിൽ പങ്കെടുന്നുണ്ട്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ

  1. രാവിലെ 10. ചീമേനി തുറന്ന ജയിൽ‌ അന്തേവാസികൾക്കുള്ള ബാരക്ക് കെട്ടിടം ഉദ്ഘാടനം
  2. രാവിലെ 11. പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദം സഫലം – ഫാം കാർണിവൽ ഉദ്ഘാടനം
  3. രാവിലെ 11.30. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം
  4. advertisement

  5. ഉച്ചതിരിഞ്ഞ് 3.30. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ പൊതുപരിപാടി. കെഎസ്ടിഎ സമ്മേളനം
  6. വൈകിട്ട് 4. കുമ്പളയിൽ‌ സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം

Also Read-മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പർദയും തട്ടവും ധരിക്കാനാകുന്നില്ല: കെ സുധാകരൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 5 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 911 പൊലീസുകാർ
Open in App
Home
Video
Impact Shorts
Web Stories