TRENDING:

കാസർ​ഗോഡ് കനത്ത മഴ: ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; ചെറുവത്തൂർ മീൻകടവ് പുഴയിൽ വയോധിക മരിച്ചു

Last Updated:

വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ്: കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ രണ്ട് മരണം. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടിക്കൈ ബങ്കളം സ്വദേശി ബി ബാലന്‍ (70) ആണ് മരിച്ചത്. ബുധന്‍ വൈകിട്ടോടെ ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.
advertisement

കക്കാട്ട് കീലത്ത് തറവാട് കാരണവര്‍ പി കുഞ്ഞിരാമന്‍ മണിയാണിയുടെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതാവുകയായിരുന്നു. മരുമക്കള്‍: അജിത, റീന. സഹോദരങ്ങള്‍: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചര്‍), തങ്കമണി (അങ്കണവാടി ഹെല്‍പ്പര്‍, ബങ്കളം കൂട്ടപ്പുന്ന).

Also read-Kerala Weather Update | തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; അടുത്ത 5 ദിവസം മഴ കനക്കും; ജാഗ്രത നിർദ്ദേശം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ചെറുവത്തൂർ മീൻകടവ് പുഴയിൽ വയോധിക മരിച്ചു നിലയില്‍. അച്ചാം സ്വദേശിനി പി.പി. വെള്ളച്ചി ( 65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബന്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി മീൻകടവിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർ​ഗോഡ് കനത്ത മഴ: ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; ചെറുവത്തൂർ മീൻകടവ് പുഴയിൽ വയോധിക മരിച്ചു
Open in App
Home
Video
Impact Shorts
Web Stories