ശക്തമായി വീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീണു നാശനഷ്ടം ഉണ്ടായി.കാറ്റ് ശക്തമായി വീശിയതോടെ ജനൽ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണ് നാശം സംഭവിക്കുകയുമായിരുന്നു.
അതേസമയം വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട് . ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 10, 2023 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴയും കാറ്റും; എറണാകുളം ഇൻഫോപാർക്ക് ബെവ്കോ പ്രീമിയം ഔട്ട്ലെറ്റില്‍ ആയിരത്തോളം മദ്യക്കുപ്പികൾ വീണു പൊട്ടി