TRENDING:

Kerala Rain Alert | സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട്; കനത്ത ജാഗ്രത

Last Updated:

ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അടുത്ത ദിവസം മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡിസംബർ 1 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡിസംബർ 2 ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിലായി വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement

ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

റെഡ് അലർട്ട്:

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡിസംബർ മൂന്ന് വ്യാഴാഴ്ചയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം ഇടുക്കിയിൽ നേരത്തെ ഡിസംബർ രണ്ടിന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചിട്ടുണ്ട്.

advertisement

ഓറഞ്ച് അലർട്ട്:

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 

ഡിസംബർ 2 ബുധന്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഡിസംബർ 3 വ്യാഴം- കോട്ടയം എറണാകുളം, ഇടുക്കി

ഡിസംബർ 4 വെള്ളി- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

advertisement

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 

ഡിസംബർ 1 ചൊവ്വ- തിരുവനന്തപുരം, കൊല്ലം

ഡിസംബർ 2 ബുധന്‍- ആലപ്പുഴ, കോട്ടയം, എറണാകുളം

ഡിസംബർ 4 വെള്ളി- കോട്ടയം, എറണാകുളം ഇടുക്കി

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert | സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട്; കനത്ത ജാഗ്രത
Open in App
Home
Video
Impact Shorts
Web Stories